Friday 1 October 2010

യെന്തിരന്‍ - മെഷിനുകള്‍ കഥ പറഞ്ഞപ്പോള്‍

മദര്‍ ബോര്‍ഡിനും പ്രണയിക്കാം



കാത്തിരുന്ന വിസ്മയം പാരില്‍ പറന്നിറങ്ങി.....കാണുന്നവര്‍ കയ്യടിച്ചു ....റോബോ റോബോ ....ആര്‍പ്പുകള്‍ മാത്രം .
ശങ്കര്‍ എന്ന ഇന്ത്യന്‍ സിനിമയിലെ അത്ഭുതം 200 കോടികള്‍ ചേര്‍ത്ത് 100 കോടി പ്രജകള്‍ക്കു മുന്നില്‍ " ചിട്ടിയെ " ജനിപ്പിച്ചു.
ഇതൊരു വിസ്മയമാണ്,വല്ലപ്പോഴും സംഭവിക്കുന്ന ഇന്ത്യന്‍ വിസ്മയം.കോടികള്‍ക്കിടയില്‍ കഥയെ നഷ്ട്ടപെടുത്താതെ ഈ സിനിമയെ സ്ക്രീനില്‍ എത്തിച്ച മാരനും കയ്യടികള്‍ക്ക് അര്‍ഹന്‍ തന്നെ.
വിസ്മയമായി തന്നെ സിനിമയുടെ തുടക്കം.രജനീകാന്ത് എന്ന സൂപ്പര്‍ ഹിറോയെ താടിയും മീശയും ഒക്കെയുള്ള ഒരു "റോബോ മേയ്ക്കര്‍" ആയി കാണിച്ചിരിക്കുന്നു.കഴിഞ്ഞ 10 വര്‍ഷത്തെ ജീവിതത്തില്‍ കാമുകിക്കുപോലും ഇടം നല്‍ക്കാത്ത മഹാനായ ശാസ്ത്രഞ്ജന്‍.
ലോക നന്മക്കായി എല്ലാം തികഞ്ഞ ഒരു റോബോട്ടിനെ നിര്‍മിക്കുക.അദേഹത്തിന്‍റെ ആഗ്രഹം സഫലീകരിക്കുന്നു.
റോബോ മനുഷ്യ സമൂഹത്തിലേക്കു ഇറങ്ങുന്നു ,ഇവിടെയാണ്‌ കഥയുടെ തുടക്കം.ആദ്യം കോമഡിയുടെ രൂപത്തിലാണെങ്കിലും(വടിവേലുവും ,വിവേകും ഇല്ല ) പിന്നീട് പ്രേക്ഷകന്‍റെ തലത്തില്‍ നിന്നാണ് കഥ പറയുന്നത്.ഒരു സാധാരണക്കാരന് ഇത്തരം ഒരു റോബോട്ടിനെ കിട്ടിയാല്‍ എന്തൊക്കെ ആഗ്രഹങ്ങള്‍ ആണ് തോന്നുക ,അതൊക്കെ ഈ ശാസ്ത്രഞ്ഞനും തോന്നുന്നു.കാറ്‌ ഓടിക്കുന്ന മുതല്‍ ,ഭക്ഷണം പാകം ചെയ്യുന്നതും,ഡ്രസ്സ്‌ ഇടീക്കുന്നതും റോബോ.ഈ റോബോയ്ക്ക് പേരും ഇടുന്നു "ചിട്ടി".
ലോകത്ത് എന്തിനെ കുറിച്ച് ചോദിച്ചാലും ചിട്ടിക്കു ഉത്തരം കാണും,പക്ഷെ ഒന്നിന് മാത്രമേ ചിട്ടിക്കു കുറവുള്ളൂ ...ഫീലിംഗ്സ്.ആ കുറവാണു നമ്മുടെ ശാസ്ത്രഞ്ജന്‍ പരിഹരിക്കാന്‍ നോക്കുന്നത്,ഒപ്പം കാമുകിയും കൂടി.മനുഷ്യനായാലും, മെഷിനായാലും 'പെണ്ണ് ഒരുപോലെയാണ്'. നായികയുടെ ഇടപെടല്‍ ചിട്ടിയില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തി.ഈ സിനിമയിലെ ആദ്യപകുതിയിലെ അവസാനം അവിടെയാണ്,


എന്നാല്‍ സാധാരണ കാമുകന്‍മാരെപോലെ റോബോയും ഇരുട്ടത്ത്‌ മതില്‍ ചാടി സനക്കരുകില്‍(അയ്ശ്വര്യാ റായി) എത്തുന്നു,അവളുടെ മുഖത്തു കടിക്കുന്ന കൊതുവിനെ പിന്‍തുടര്‍ന്നു പിടിച്ചു മാപ്പ് പറയിക്കുന്ന 'ചിട്ടിയോടു' നമുക്കും എന്തെന്നില്ലാത്ത ഇഷ്ട്ടം തോന്നിയില്ലെങ്കില്‍ അതിശയംതന്നെ.സനയുടെ ചുംബനം 'ചിട്ടിയുടെ' മദര്‍ ബോര്‍ഡില്‍ വികാര വിസ്പോടനങ്ങള്‍ വരുത്തുന്നത് വളരെ മനോഹരമായി തന്നെ ശങ്കര്‍ പകര്‍ത്തിയിരിക്കുന്നു.
ഏതു കഥയിലും ഒരു വില്ലന്‍ മസ്റ്റ്‌,ഇവിടെയും അങ്ങനെ തന്നെ.സാധാരണ സിനിമകളില്‍ വില്ലന്‍റെ ആവശ്യം പണവും,പെണ്ണും,പകയും ആണെങ്കില്‍.ഇവിടെ വില്ലന്‍റെ ആവശ്യം "ചിട്ടിയുടെ പ്രോഗ്രാമിംഗ് സീക്രെട്ട് ആണ് ".ഹൈ ടെക്ക് വില്ലനെ അങ്ങനെ തന്നെ അവതരിപ്പിച്ചിരിക്കുന്നു. ചിട്ടിയുടെ പിറവിയുടെ രഹസ്യം അയാളെ അസ്വസ്ഥനാക്കുന്നു,അത് നമ്മുടെ ശാസ്ത്രഞ്ഞനെ പിന്നെയും കുഴപ്പത്തിലാക്കുന്നു.ഇതിനിടെ വില്ലനെയും,നായകനേയും പേടിപ്പെടുതാന്‍ മറ്റൊരു അവതാരമായി..........പുതിയ മെമ്മറി ചിപ്പും,കനം കൂടിയ ഹാര്‍ഡ് ഡിസ്കുമായി മറ്റൊരു " ചിട്ടിയും" കഥയിലേക്ക്‌ ........ബാക്കി സ്ക്രീനില്‍ ...








ശങ്കറും കോടികളുടെ ആത്മാവും അടുത്ത ലക്കം