Monday 20 September 2010

പോട്ടകിണറിലെ തവളകള്‍ പുറത്തെക്ക് ....


പ്രാഞ്ചിയെട്ടന്‍ & saint - കഥയറിയുന്നവര്‍ക്ക് കയ്യടിക്കാം



യുഗത്തിലെ അന്യഭാഷാ സിനിമകള്‍ കണ്ടു കയ്യടിക്കാന്‍ മാത്രം വിധിക്കപ്പെട്ട പ്രേക്ഷകരാകുന്ന മരുഭുമിയിലെ മരുപ്പച്ചയാണ്‌ രന്‍ജിത്തിന്‍റെ 'പ്രാഞ്ചി'.കഥയും കഥാപാത്രങ്ങളും എങ്ങനെ ഒരു കഥയില്‍ വളരെ മാന്യമായി ഉപയോഗിക്കാം,ഒരു ഇടി സീന്‍ പോലും ഇല്ലാതെ സൂപ്പര്‍താര സിനിമയില്‍ എങ്ങനെ കയ്യടിപ്പിക്കാം ഈ 2 കാര്യങ്ങളും പ്ലാന്‍ ചെയ്തു വിജയിപ്പിച്ച സംവിധായകന് ഒരു കയ്യടി കൊടുക്കാതെ വയ്യ.
ശവപറമ്പില്‍ തുടങ്ങുന്ന സിനിമ 'അരി പ്രാഞ്ചിയുടെ' കാണാ കാഴ്ചകളിലൂടെയാണ് സഞ്ചരിക്കുന്നത്.പുണ്ന്യാളന്‍ പ്രാഞ്ചിക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടതും മൂപ്പര്‍ക്ക് ഒറ്റ സംശയം മാത്രം "ഇത്രേം കാലം ഞങ്ങള്‍ മലയാളികള്‍ പ്രാര്‍ത്ഥിച്ചത്‌ അങ്ങേക്ക് മനസിലായോ, പുണ്ന്യാളനു മലയാളം അറിയോ...."..മമ്മുട്ടി എന്നാ നടനില്‍ നിന്നും നിഷ്കളങ്ങലമായ ഈ സംശയ വഴികളിലൂടെയാണ്‌ ഈ സിനിമ സഞ്ചരിക്കുന്നത്.
തൃശൂര്‍ ഭാഷയെ ഒരിക്കല്‍ പോലും അനാവശ്യമായി ഉപയോഗിക്കാതെ,എന്നാല്‍ മലയാളിയുടെ തനതു സംസ്കാരം മനോഹരമായി പുറത്തു കാണിക്കാന്‍ ഓരോ ഷോട്ടിലും ശ്രമം നടന്നിരിക്കുന്നു .



സത്യത്തില്‍ എന്താണ് അരിപ്രാഞ്ചി saint നോട് കഥയായി പറയുന്നത് എന്താണ് .പണക്കാരനു പണം മാത്രമേ ഉള്ളു വിലയില്ല, അരി പ്രാഞ്ചിയിലെ 'അരി' ഒന്ന് പോവാന്‍ പ്രാഞ്ചി പെടാ പാട് പെടുന്നു,ക്ലബിലെ സെക്രട്ടറി സ്ഥാനം മുതല്‍ പദ്മശ്രീ വരെ കിട്ടാന്‍ ശ്രമം നടത്തി...പക്ഷെ ആകാശത്തേക്ക് വായ പൊളിച്ചു നിക്കാനേ പാവം പ്രാഞ്ചിക്ക് കഴിയുന്നുള്ളൂ. എല്ലാത്തിലും തോല്‍ക്കുന്ന പ്രാഞ്ചി ജീവിതത്തില്‍ എവിടെയെങ്കിലും ജയിക്കാന്‍ ആഗ്രഹിക്കുന്നു ...അതിനു അയാള്‍ എടുക്കുന തീരുമാനം പണം കൊടുത്തു ഒരിക്കലും വാങ്ങാന്‍ പറ്റാത്ത ഒരു വന്‍ മലയാണ് എന്ന് തിരിച്ചറിയുന്നുമില്ല.
ഒടുവില്‍ പ്രാഞ്ചി പുണ്യാളനോട് കഥപറയുന്നു ...
ഒരു അസ്സല്‍ "ദുഖിതനായ കൊടിശ്വരനെ" മമ്മുട്ടി അനശ്വരമാക്കിയിരിക്കുന്നു.മനുഷ്യനു പണം മാത്രം പോര ജീവിക്കാന്‍ എന്ന സന്ദേശം കൊടുക്കുന്ന കാര്യത്തില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു.....

തീര്‍ച്ചയായും ഈ സൂപ്പര്‍ താര സിനിമ ഈ സിസണിലെ മികച്ച സിനിമതെന്നെ എന്ന് നിസംശയം പറയാം (ഫാന്‍സ്‌ പറയുമോ എന്ന് ഉറപ്പില്ല )
----------------------------------------------------------------------------------------------

എല്‍സമ്മ എന്ന ആണ്‍കുട്ടി - അനാവശ്യങ്ങളുടെ കൊട്ടാരം


ടന്‍ അഗസ്റ്റിന്‍റെ മകള്‍ ആയതാണോ,അതോ ലാലു ചേട്ടനോട് ഉള്ള പരിചയ കൂടുതല്‍ ആണോ എന്ന് അറിയില്ല "എല്‍സമ്മ എന്ന ആണ്കുട്ടിയിലെ" എല്‍സമയും,സംവിധായകനും,തിരകഥാകൃത്തും ഒഴികെ ബാക്കി ഉള്ള എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.
മഞ്ജു വാര്യരെയും,മീര ജാസ്മിനെയും കൂട്ടികുഴ്ച്ചു അവിയല്‍ പരുവമാക്കിയാല്‍ ആന്‍ അഗസ്റ്റിന്‍ ആവുമെന്ന് ലാല്‍ ജോസിനെ ആരോ പറഞ്ഞു തെറ്റിധരിപ്പിചിരിക്കുന്നു.സിന്ധു രാജിന്‍റെ തിരകഥയില്‍ ഒരിക്കല്‍ പറ്റിയ അബദ്ധം (മുല്ല) തിരുത്തുന്നതില്‍ അദ്ദേഹം ശ്രദ്ധ പുലര്‍ത്തിയില്ല. എന്തിനു വേണ്ടി ഈ സിനിമ എടുത്തു എന്നതാണ് സംശയം.
നാട്ടിന്‍ പുറത്തെ ആണ്‍ കുട്ടിയെ പോലെ പെരുമാറുന്ന പെണ്‍കുട്ടി, 3 പെങ്ങമ്മാര്‍ ഉള്ള ഒരു കുടുംബം പുലര്‍ത്തുന്ന അവള്‍ അത്യാവശ്യം അങ്ങനെ ഒക്കെ പെരുമാറിയാലെ ജീവിക്കാന്‍ പറ്റു.അതിനും അപ്പുറം അവള്‍ ഒരു പത്രത്തിന്‍റെ പ്രാദേശിക ലേഖികകൂടിയാണ് .എന്നാല്‍ ആ നാട്ടിലെ പോലീസു ഓഫീസര്‍ പോലും എല്‍സമ്മയെ ഭയക്കുന്നു,ട്രാന്‍സ്ഫര്‍ തര്പ്പെടുത്താനത്രേ .....ആലോചിക്കുമ്പോള്‍ ചിരിയാണ് വരുന്നത്,ഇവിടെ മന്ത്രി വിചാരിച്ചാല്‍ കൂടി ട്രാന്‍സ്ഫര്‍ നടക്കുന്നില്ല പിന്നെയാണ് പ്രാദേശിക ലേഖിക. ഏതൊക്കെ എഴുതി പിടിപ്പിക്കുന്നവര്‍ക്ക് വെറും അവാര്‍ഡ്‌ കൊടുത്താല്‍ പോര.

ചാക്കോച്ചനു ഈ പണി പറഞ്ഞിട്ടുള്ളതല്ല,മൂപ്പര്‍ക്ക് ആട്ടവും,പാട്ടും,ചോക്ലേറ്റും ഒക്കെ പറ്റു...മുഖത്തു ഭാവം വരുത്താന്‍ ചാക്കോച്ചന്‍ ചൂയിങ്കം ചവച്ചു അഭിനയം പഠിക്കണം. കഥയിലെ മനോഹരമായ ഒരു സസ്പെന്‍സ് രംഗം വന്നപ്പോള്‍ കരഞ്ഞു പോയി.
നായിക sslc പാസ്സായിട്ടില്ല,അവളുടെ അനുജത്തിമാര്‍ അതും പറഞ്ഞു അവളെ കളിയാക്കുന്നു,ഒടുവില്‍ പള്ളിമേടയില്‍ കുരിശിന്‍റെ മുന്നില്‍ എല്‍സമ്മയുടെ സുഹൃത്ത്‌ ആ നഗ്നമായ സത്യം വെളിപ്പെടുത്തുന്നു .....എല്‍സമ്മ sslc റാങ്കിന് അടുത്തുവരെ എത്തിയ ആളാണ്.കഥയുടെ ഗതി മാറുന്നു...(എന്നാണ് സംവിധായകന്‍ വിശ്വസിച്ചത് ,പക്ഷെ സംഭവിച്ചില്ല)
രാജാമണിയുടെ പാട്ടുകള്‍ ഒരു ചെറിയ വ്യത്യാസം സിനിമയില്‍ വരുത്തിയിട്ടുണ്ട്.ജഗതിയും,ഇന്ദ്രജിത്തും മഹത്തായ സംഭാവനകള്‍ നല്‍കി ..ഇന്ദ്രജിത്ത് തന്‍റെ ഭാഗം വളരെ മനോഹരമായി അഭിനയിച്ചു ഫലിപ്പിച്ചു. അടച്ചാക്ഷേപിക്കാന്‍ ഞാന്‍ ആരുമല്ല ..പക്ഷെ മലയാള സിനിമയിലെ ഏറ്റവും കഴിവുള്ള സംവിധായകന്‍ ഈ തിരകഥാകൃത്തിനെ ഒഴിവാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു ..



----------------------------------------------------------------------------------
ശിക്കാര്‍ - മുള്‍മുനയില്‍ കാത്തുനില്‍ക്കാം



സ്പെന്‍സ് ത്രില്ലറുകള്‍ മരിച്ചിട്ടില്ല മലയാളത്തില്‍ ,ശിക്കാര്‍ പഠിപ്പിക്കുന പാഠം അതാണ്.കാഴ്ച്ചയുടെ വിസ്മയങ്ങള്‍ 2 ഭൂപ്രദേശങ്ങളില്‍ വരച്ചു കാട്ടുന്നു ശിക്കാര്‍.ബലരാമന്‍ എന്ന ലോറി ഡ്രൈവറില്‍ ആത്മസംഘര്‍ഷങ്ങള്‍ ഒളിഞ്ഞു കിടക്കുന്ന ഒരു പോലീസുകാരന്‍ ഉണ്ട് എന്ന് പ്രേക്ഷകന്‍ തിരിച്ചറിയുമ്പോള്‍ അതുവരെ കാണുന്ന ശിക്കാറിനു പുതിയ മാനം കയ്യ്വരുന്നു.ഒരു പക്ഷെ 'ഭ്രമരം' എന്ന സിനിമ മോഹന്‍ ലാല്‍ എന്ന നടനിലെ ഒരു വിധം കഴിവുകളെ ചോര്‍ത്തി എടുത്തില്ലായിരുന്നെങ്കില്‍ ശിക്കാറിലെ അഭിനയം നമുക്ക് അല്‍ഭുധമായേനെ.
തുടക്കം ഒരു മസാലയില്‍ തുടങ്ങി,പകയുടെ തിക്കനലിലൂടെ പ്രേക്ഷകനെ സഞ്ചരിപ്പിച്ചു,ഒടുവില്‍ ഭീതിയുടെ നിഴലില്‍ കഥ പറഞ്ഞ സുരേഷ് ബാബു(തിരക്കഥ ) മലയാള സിനിമയിലെ കച്ചവട സിനിമക്ക് ഒരു മുതല്‍കൂട്ടാണ് .

ഒരു സൂപ്പര്‍ സ്റ്റാര്‍ സിനിമയ്ക്ക് സംഭവിക്കാവുന്ന പാകപ്പിഴകള്‍ ഒന്നും വരാതെ ,മനോഹരമായ ക്രാഫ്റ്റ് വര്‍ക്കിലൂടെ ഒരു മികച്ച സംവിധയാകനെ മലയാള സിനിമക്ക് ലഭിച്ചു എന്ന് പറയുന്നതില്‍ തെറ്റില്ല.പത്മകുമാര്‍ സ്റ്റാര്‍ഡം മനോഹരമായി വിനിയോഗിച്ചു.
മനോജ്‌ പിള്ളയുടെ ക്യാമറ പ്രേക്ഷകനില്‍ കാഴ്ച്ചയുടെ പുതിയ വികാര വിസ്മയങ്ങള്‍ തീര്‍ക്കുന്നു.മനുഷ്യന്‍റെ ചലനങ്ങള്‍ അതേപടി സ്ക്രീനില്‍ എത്തിക്കാന്‍ ഈ ക്യാമറാമാന്‍ എടുത്ത റിസ്ക്കുകള്‍ പ്രശംസാവഹം തന്നെ.
ഈറ്റ കാടുകളിലും മലമുകളിലും ,ഹൈദ്രബാദിലെ തരിശു ഭൂമിയും അതിന്‍റെ മനോഹാരിത ഒട്ടും കുറയാതെ ഫ്രെയ്മില്‍ പകര്‍ത്തിയിരിക്കുന്നു.തീര്‍ച്ചയായും ഒരു സസ്പെന്‍സ് ത്രില്ലറിന് കാമറ എന്ന ഖടകം എത്രത്തോളം വേണം എന്ന് ഈ സിനിമ കാണിച്ചു തരുന്നു.
താരങ്ങളുടെ പ്രകടനം സമാസമം എന്ന് പറയുകയാവും നല്ലത്,സമുദ്രകനി നക്സല്‍ നേതാവായി സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നു ജഗതിയും,കൈലാഷും,ലാലു അലക്സും, അനന്ന്യയും ഒക്കെ ഗംഭീര പ്രകടനം നടത്തിയെങ്കിലും.സുരാജും,മയിഥിലിയും എന്തിനാണ് ഈ സിനിമയില്‍ എന്നത് ഒരു ചോദ്യമാണ് .
പാട്ടുകള്‍ എല്ലാം നല്ലതുതന്നെ...ലാല്‍ ചുവടുവച്ച അയിറ്റം നംബര്‍ ഡാന്‍സ് ഒരു കളര്‍ഫുള്‍ ട്രീറ്റ് ആണെങ്കിലും അതിന്‍റെ ആവശ്യം ഇല്ലായിരുന്നു..എന്തെടീ ...മനോഹര ഗാനം തനെ.

കാത്തിരിക്കുന്നത് ഒരു വന്‍ സസ്പെന്‍സ് തന്നെ,കഥയുടെ പറഞ്ഞുപോക്കിനിടയില്‍ എവിടെയോ "നമ്മള്‍ കാത്തിരിക്കുന്ന ഒരുവന്‍ നമ്മളെ കടന്നു പോയി ശ്രദ്ധിച്ചോ ..... ഇല്ലെങ്കില്‍ ശ്രദ്ധിക്കു ,ഒരു തെലുങ്ക്‌ കവിതയുടെ ഈരടികള്‍ കേള്‍ക്കാം ....കാതോര്‍ത്താല്‍, സൂക്ഷിച്ചു നോക്കിയാല്‍ അവനേയും കാണാം "

2 comments:

  1. നടന്‍ അഗസ്റ്റിന്‍റെ മകള്‍ ആയതാണോ,അതോ ലാലു ചേട്ടനോട് ഉള്ള പരിചയ കൂടുതല്‍ ആണോ എന്ന് അറിയില്ല "എല്‍സമ്മ എന്ന ആണ്കുട്ടിയിലെ" എല്‍സമയും,സംവിധായകനും,തിരകഥാകൃത്തും ഒഴികെ ബാക്കി ഉള്ള എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.

    ReplyDelete
  2. the significant of moderating such worthy scenes is the magnitude of an upcoming actor.pls suppress the desintegration of such characters for the fulfuill ness of gettyimages films.

    ReplyDelete